Breaking News

ഭീമനടി കാലിക്കടവിൽ തൂക്കുപാലത്തിന്റെ പലക ഇളകി താഴേക്ക് പതിച്ച യുവാവ് അത്ഭുതകരമായി രക്ഷപെട്ടു


ഭീമനടി :  ഭീമനടി കാലിക്കടവിൽ തൂക്കുപാലത്തിൽ നിന്നും തഴേക്ക് പതിച്ച യുവാവ്  അത്ഭുതകരമായി രക്ഷപെട്ടു. ചെന്നടുക്കത്തെ ആനക്കല്ലിൽ സന്തോഷ് കുമാറാണ് അപകടത്തിൽ പെട്ടത്. ഇന്നലെ സന്ധ്യയ്ക്ക്  നടന്നു പോകുമ്പോൾ പാലത്തിൻ്റെ പലക ഇളകിയ വിടവിലൂടെ താഴേക്ക് വീഴുകയായിരുന്നു. പാലത്തിൻ്റെ വശത്ത് റോപ്പിൽ തൂങ്ങി കിടന്ന് നിലവിളിച്ച സന്തോഷിനെ നാട്ടുകാർ ഓടിയെത്തി രക്ഷപ്പെടുത്തി. 25 വർഷത്തിലേറെ പഴക്കമുള്ള കമ്പി പാലത്തിൻ്റെ പലകകൾ പലതും തകർന്ന് പോയിട്ടുണ്ട്. നാട്ടുകാരാണ് പലപ്പോഴും അറ്റകുറ്റപണികൾ നടത്തുന്നത്.ഇവിടെ പുതിയ പാലം നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. ഇത് പൂർത്തിയാകും വരെ തൂക്ക്പാലത്തിൻ്റെ അപകടാവസ്ഥ പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. വർഷങ്ങളായി സ്കൂൾ കുട്ടികൾ അടക്കം നിരവധി പേരുടെ ആശ്രയമാണ് ഈ  പാലം

No comments