ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫാസിസ്റ്റ് വിമോചന സദസ്സ് സംഘടിപ്പിച്ചു
കോളിച്ചാൽ :ഡി ജി ഓഫീസ് മാർച്ചിൽ കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും പോലീസ് മർദിച്ചതിൽ പ്രതിഷേദിച്ച് കെപിസിസി യുടെ ആഹ്വാന പ്രകാരം ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫാസിസ്റ്റ് വിമോചന സദസ്സ് സംഘടിപ്പിച്ചു. ഡി സിസി ജനറൽ സെക്രട്ടറി ഹരീഷ് പി നായർ ഉത്ഘാടനം ചെയ്തു. സർവ്വ മേഖലയിലും പരാജിതരായ സർക്കാർ ജാള്യത മറക്കാൻ ജനാധിപത്യ രീതിയിൽ സമരം ചെയ്യുന്ന കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകരെ തല്ലി ചതക്കുകയാണെന്ന് ഹരീഷ് പി നായർ പറഞ്ഞു.സാദാരണക്കാരന് പെൻഷൻ പോലും കൊടുക്കാൻ കഴിയാത്ത സർക്കാർ നവകേരള സദസ്സിന്റെ പേരിൽ കോടികൾ ദൂർത്തടിക്കുകയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മധുസൂദനൻ ബാലൂർ അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റ് ബി പി പ്രദീപ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.കെപിസിസി മൈനോരിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഡാർലിൻ ജോർജ് കടവൻ,സി യു സി റിസോഴ്‌സ് പേർസൺ സിജോ പി ജോസഫ്,മണ്ഡലം പ്രസിഡന്റ് മാരായ എം. എം.സൈമൺ, കെ ജെ ജെയിംസ്, അബ്‌ദുള്ള കോട്ടോടി, സജി മണ്ണൂർ,പി എ ഗംഗാദരൻ, രാധാകൃഷ്ണൻ നായർ, ജോണി തൊലമ്പുഴ, എം കെ ദിവാകരൻ, എം കെ മാധവൻ, പി എ ഗംഗാദരൻ, സജി മണ്ണൂർ, സജി കള്ളാർ, വിഷ്ണു ദാസ്, രാജീവ് തോമസ്, പ്രിയ ഷാജി, പി സി രഘു നാഥൻ, വി ഡി തോമസ്,വി സി ദേവസ്യ എന്നിവർ സംസാരിച്ചു.ബ്ലോക്ക് സെക്രട്ടറി മധു റാണിപുരം സ്വാഗതവുംസണ്ണി ജോസഫ് നന്ദി പറഞ്ഞു.
No comments