Breaking News

ചിറ്റാരിക്കാൽ മഹോത്സവത്തിന്റെ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനവും പ്രദർശന നഗരിയുടെ കാൽനാട്ടു കർമ്മവും നടത്തി


ചിറ്റാരിക്കാൽ: ജനുവരി 11 മുതൽ 22 വരെ ചിറ്റാരിക്കാലിൽ വെച്ച് നടക്കുന്ന മെഗാ കാർണിവൽ - 'ചിറ്റാരിക്കാൽ മഹോത്സവത്തിന്റെ' സംഘാടകസമിതി ഓഫീസ് ഉദ്ഘാടനവും പ്രദർശന നഗരിയുടെ കാൽനാട്ടു കർമ്മവും നടത്തി. ഓഫീസ് ഉദ്ഘാടനം ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡണ്ട് ജോസഫ് മുത്തോലി, കാൽനാട്ടുകർമ്മം തോമാപുരം സെൻറ് തോമസ് ഫൊറോന വികാരി ഫാദർ മാർട്ടിൻ കിഴക്കേത്തലക്കൽ, ഗേയ്റ്റ് പാസ് വിതരണ ഉദ്ഘാടനം ചിറ്റാരിക്കാൽ പോലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ എന്നിവർ നിർവഹിച്ചു. ചടങ്ങിൽ കിഴക്കൻകാവ് കിരാശ്വര ധർമ്മശാസ്താ ക്ഷേത്രം പ്രസിഡണ്ട് എം കെ സാലു അധ്യക്ഷനായി. ക്ഷേത്രം മേൽശാന്തി ബാലഗോവിന്ദ ഭട്ട് ഭദ്രദീപം തെളിയിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജോസ് കുത്തിയ തോട്ടിൽ, ജെയിംസ് പന്തമാക്കൽ, ഡെറ്റി ഫാൻസിസ്, സോണിയ വേലായുധൻ, ജിജി തച്ചാർകുടിയിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് വൈസ് പ്രസിഡണ്ട് ഷിജോ നഗരൂർ, എം വത്സലൻ, സനൽകുമാർ, കെ പി വിനോദ്, ടി ജി ശശീന്ദ്രൻ എന്നിവർ പ്രസംഗിച്ചു

No comments