Breaking News

ഹരിതം വെള്ളരിക്കുണ്ട് ; ടൗൺ ഗാർഡനിങ് പദ്ധതിയുടെ ഭാഗമായി വ്യാപാരസ്ഥാപനങ്ങളിൽ സന്ദർശനവും ടൗൺ ക്ലീനിങ്ങും നടത്തി


വെള്ളരിക്കുണ്ട് : ഹരിതം വെള്ളരിക്കുണ്ട് പദ്ധതിയുടെ ഭാഗമായി പ്രവർത്തകർ വെള്ളരിക്കുണ്ടിലെ വ്യാപാരസ്ഥാപനങ്ങൾ സന്ദർശിച്ചു. ടൗണിൽ നടത്താൻ ഉദ്ദേശിക്കുന്ന "ടൗൺ ഗാർഡനിങ് ", മാലിന്യനിർമാർജ്ജനം പദ്ധതിയെപറ്റി വ്യാപാരികളുമായി ചർച്ച നടത്തുകയും സഹകരണം തേടുകയും ചെയ്തു. തുടർന്ന് നടന്ന രണ്ടാം ഘട്ട ടൗൺ ക്ലീനിങ് പരിപാടി നടന്നു. മാലോത്ത് ബാങ്ക് പ്രസിഡന്റ്‌ ഹരീഷ് പി നായർ ഉത്ഘാടനം നിർവഹിച്ചു. കാലാവധി കഴിഞ്ഞതും ഉപയോഗശൂന്യവുമായ ഫ്ലെക്സ് പരസ്യ ബോർഡുകൾ, പ്ലാസ്റ്റിക് വസ്തുക്കൾ എന്നിവ നീക്കം ചെയ്തു. ഭാവിയിൽ കാലാവധി കഴിഞ്ഞ ഫ്ലെക്സ് പരസ്യബോർഡുകൾ സ്ഥാപിച്ചവർ തന്നെ നീക്കം ചെയ്യണമെന്നും  "ഹരിതം വെള്ളരിക്കുണ്ട് " പദ്ധതിയുടെ ഭാഗമാവണമെന്നും സംഘാടകർ അഭ്യർത്ഥിച്ചു. ഇന്നലെ നടന്ന ക്ലീനിങ് ബോധവൽക്കരണ പരിപാടിയിൽ ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ഷോബി ജോസഫ്, വാർഡ് അംഗം വിനു  കെ ആർ, വ്യാപാരി വ്യവസായി പ്രസിഡന്റ്‌ ടി സി തോമസ്,ജിമ്മി എടപ്പാടി, ജോസ് മണിയങ്ങാട്ട്, അനീഷ് സൈമൺ, ലോറൻസ്, ബാബു കല്ലറക്കൽ, രാജൻ സ്വാതി, ജോർജ് മാഷ്, സണ്ണി വെട്ടുകലക്കുഴി,ഷിജോ ജോർജ്, ജോണി മുതുപുരയിടം,ദിലീപ് മാത്യു. ടെലെസ് സൈമൺ,ടിജോ തോമസ് എന്നിവർ പങ്കെടുത്തു






No comments