Breaking News

ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി വരക്കാട് സ്കൂളിൽ വിദ്യാർഥികളുടെ സൈക്കിൾ റാലി സംഘടിപ്പിച്ചു


വരക്കാട്: ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി വരക്കാട് വി കെ എസ് എച്ച്എസ്എസ്  സ്കൂളിൽ വിദ്യാർഥികളുടെ സൈക്കിൾ റാലി സംഘടിപ്പിച്ചു. മുഹമ്മദ് അസ്കർ,  അഭിനവ് എന്നിവർ ചേർന്ന് സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ്  നിഷ കെ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പത്രോസ് കുന്നേൽ അധ്യക്ഷത വഹിച്ചു. ഷിനി ഫിലിപ്പ് സ്വാഗതവും ദിവ്യ നന്ദിയും പറഞ്ഞു. അധ്യാപകർ, ചിറ്റാരിക്കാൽ ബി ആർ സി  സ്പെഷ്യൽ എജുക്കറ്റർമാർ, സി ആർ സി കോഡിനേറ്റർമാർ എന്നിവർ റാലിക്ക് നേതൃത്വം നൽകി.

No comments