Breaking News

ഈസ്റ്റ്‌ എളേരി ഗ്രാമ പഞ്ചായത്തിൽ ലോൺ - ലൈസൻസ് - സബ്സിഡി മേള 22ന്


ചിറ്റാരിക്കാൽ : പുതുതായി സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും, നിലവിൽ സംരംഭം ഉള്ളവർക്കുമായി ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും സഹകരണത്തോടെ ലോൺ,ലൈസൻസ്, സബ്‌സിഡി മേള  സംഘടിപ്പിക്കുന്നു.


ഡിസംബർ 22 വെള്ളിയാഴ്ച  രാവിലെ 10:30 മണിക്ക് പഞ്ചായത്ത് ഹാളിൽ  വെച്ച് നടത്തപ്പെടുന്ന മേളയിൽ വിവിധ ബാങ്കുകളും ഗവൺമെൻ്റ് സ്ഥാപനങ്ങളും പങ്കെടുക്കുന്നു. സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർ, വിവിധ ഉത്പാദന സേവന മേഖലകളിലെ ലൈസൻസുകൾ  ആവശ്യം ഉള്ളവർ, 'ഉദ്യം' രജിസ്ട്രേഷൻ എടുക്കാൻ ആഗ്രഹിക്കുന്ന സംരംഭകർ തുടങ്ങിയവർ മേളയിൽ പങ്കെടുക്കുക.

കൂടുതൽ വിവരങ്ങൾക്ക് -7012194482 (വൈശാഖ്, EDE)

No comments