Breaking News

വിഷം കഴിച്ച യുവവൈദീകൻ മരിച്ചു ശ്രീകണ്ഠാപുരം ചെമ്പന്തൊടി സ്വദേശിയായ ഫാ. എം.അനു ആന്റണിയാണ് മരിച്ചത്


പയ്യന്നൂർ: എലി വിഷം കഴിച്ചതിനെ തുടർന്ന് ഗുരുരാവസ്ഥയിലായിരുന്ന യുവവൈദീകൻ മരിച്ചു. കണ്ടോത്ത് സെന്റ് തോമസ് പള്ളിയിലെ അസി.വികാരിയായ ഫാ. എം.അനുആന്റണി മുഞ്ഞനാട്ട് (38) ആണ് മരിച്ചത്.

ശ്രീകണ്ഠാപുരം ചെമ്പന്തൊടി സ്വദേശിയാണ്. യുവവൈദികനെ കഴിഞ്ഞ 5 ന് കണ്ടോത്തുള്ള പള്ളി മുറിയിൽ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നാലെ കോഴിക്കോട്ടേക്കും മാറ്റി. ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലായതിനു പിന്നാലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു. ബന്ധുക്കൾ നൽകിയ മൊഴിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്തു .

No comments