ആൺകുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗീക പീഡനത്തിന് ഇരയാക്കിയ മൂന്നുപേരെ ഹോസ്ദുർഗ്ഗ് പോലീസ് അറസ്റ്റ് ചെയ്തു
ഹോസ്ദുര്‍ഗ് : പതിനഞ്ചും പതിനേഴും വയസായ ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗീക പീഡനത്തിന് ഇരയാക്കിയ മൂന്നുപേരെ ആറ് പോക്‌സോ കേസുകളില്‍ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
അജാനൂര്‍ കൊത്തിക്കാലിലെ റാഫി(40), ചിത്താരി കെഎസ്ഇബി സെക്ഷന്‍ ഓഫീസിന് സമീപത്തെ റിയാസ്(30), പുതിയകോട്ടയിലെ വ്യാപാരി കല്ലൂരാവിയിലെ അബ്ദുള്ള(60) എന്നിവരെയാണ് ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ.പി.ഷൈന്‍ അറസ്റ്റുചെയ്തത്. ഹോസ്ദുര്‍ഗ് സ്റ്റേഷന്‍പരിധിയിലെ കുട്ടികളെയാണ് ഇവര്‍ പീഡനത്തിനിരയാക്കിയത്. 15 കാരന്റെ പരാതിയില്‍ രണ്ട് പോക്‌സോ കേസുകളും 17 കാരന്റെ പരാതിയില്‍ നാല് കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്.

No comments