ജില്ലയിൽ പുതിയ 21 വർണ്ണക്കൂടാരം : ശില്പശാലകൾക്ക് തുടക്കമായി
കാഞ്ഞങ്ങാട് : സമഗ്രശിക്ഷ കേരള സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി ഈ വർഷം 21 പ്രീ സ്കൂളുകളിൽ കൂടി പ്രവർത്തന ഇടങ്ങളോടു കൂടിയ പ്രീ സ്കൂൾ -വർണ്ണക്കൂടാരം പദ്ധതി അനുവദിച്ചു. പ്രീ സ്കൂൾ കുട്ടികൾക്കായി 13 പ്രവർത്തന ഇടങ്ങളൊരുക്കാനാണ് 10 ലക്ഷം രൂപ ഫണ്ട് എസ് എസ് കെ നൽകുന്നത്. പദ്ധതി നിർവ്വഹണം ഫലപ്രദമാക്കുന്നതിനായുള്ള ശില്പശാലകൾക്ക് ജി യുപി സ് പുതിയ കണ്ടം സ്കൂളിൽ തുടക്കമായി. 2023 - 24 വർഷത്തിൽ ഫണ്ട് അനുവദിച്ച 21 പ്രീ സ്കൂളിലെ പ്രഥമാധ്യാപകർക്കും പിടി എ / എസ് എം സി പ്രതിനിധികൾക്കുമാണ് ആദ്യ ഘട്ടത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചത്. തുടർന്ന് ഡിസംബർ 15, 16 ന് ഈ സ്കൂളുകളിലെ പ്രീപ്രൈമറി ടീച്ചർക്കും പ്രീ സ്കൂൾ ചുമതലയുള്ള അധ്യാപകർക്കും ദ്വിദിന റസിഡൻഷ്യൽ ശില്പശാല സംഘടിപ്പിക്കും.
കാസർഗോഡ് വിദ്യാഭ്യാസ ഉപഡയറക്ടർ നന്ദികേശ എൻ ശില്പശാല ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് മെമ്പർ മധു . കെ അധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷ കേരള ജില്ലാ പ്രോഗ്രാം ഓഫീസർ രഞ്ജിത്ത്.കെ.പി പദ്ധതി വിശദീകരണം നടത്തി. ഡയക്റ്റ് ലക്ച്ചറർ നാരായണൻ ഇ.വി ,ജി.യു.പി സ്കൂൾ പുതിയണ്ടം ഹെഡ് മാസ്റ്റർ രമേശൻ സി.പി വി , രജനി എ എന്നിവർ സംസാരിച്ചു. കെ.സുധീഷ് ചട്ടഞ്ചാൽ, രാജഗോപാലൻ പി എന്നിവർ ശില്പശാല നയിച്ചു.

No comments