വെള്ളരിക്കുണ്ട് : സംസ്ഥാന ആരോഗ്യ വകുപ്പ്, സംസ്ഥാന പോഷകാഹാര കാര്യാലയം തിരുവനന്തപുരം, വെള്ളരിക്കുണ്ട് ബ്ളോക്ക് കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വെള്ളരിക്കുണ്ട് വ്യാപാരഭവനിൽ വച്ച് പോഷകാഹാര ക്യാമ്പും പോഷക സസ്യ ഫല പ്രദർശനവും നടത്തി. യോഗത്തിൽ പത്മകുമാരി എം (ബ്ളോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ) അധ്യക്ഷത വഹിച്ചു. ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാമണി എം ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പഞ്ചായത്ത് മെമ്പർ രേഖ സി പോഷക കിറ്റ് വിതരണം ചെയ്തു. ബളാൽ പഞ്ചായത്ത് മെമ്പർ വിനു കെ.ആർ, മെഡിക്കൽ ഓഫീസർ ഡോ ഷിനിൽ വി , ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ബാബു എ, ഹെൽത്ത് ഇൻസ്പക്ടർമാരായ അജിത് സി ഫിലിപ്പ് , സന്തോഷ് കുമാർ ആർ, സൂരജ് വി എസ് , പബ്ളിക്ക് ഹെൽത്ത് നഴ്സ് ഏലിയാമ്മ വർഗീസ് ഡയറ്റീഷ്യൻമാരായ ശ്രുതികെ , മൃദുല അരവിന്ദ് എന്നിവർ സംസാരിച്ചു. ആദിവാസി മേഖലയിൽ നിന്ന് തിരഞ്ഞെടുത്ത എഴുപത്തഞ്ച് പേർക്ക് പ്രത്യേക ക്ലാസ്, വിളർച്ച രക്തസമ്മർദ്ദം , പ്രമേഹം പരിശോധനകൾ നടത്തി.
No comments