മുൻഗണനാ കാർഡ് ; അനർഹർ കാർഡ് മാറ്റാനായി സപ്ലൈ ഓഫീസിൽ ഹാജരാക്കണമെന്ന് അറിയിപ്പ്
വെള്ളരിക്കുണ്ട് : സർക്കാർ/ അർദ്ധസർക്കാർ/ പൊതുമേഖലാ ജീവനക്കാർ ,നാലു ചക്രവാഹമുള്ളവർ /വിദേശത്ത് നല്ല വരുമാനമുള്ള ജോലി ചെയ്യുന്നവർ, ഏ.സി അടക്കമുള്ള വലിയ ഇരുനില വീട് ഉള്ളവർ, ആദായ നികുതി അടക്കുന്നവർ എന്നിവർക്ക് മുൻഗണന കാർഡിന് അർഹതയില്ല.
നേരത്തെ സാമ്പത്തികമായും മറ്റുമുള്ള പ്രയാസങ്ങങ്ങളാലും ഗുരുതര രോഗങ്ങളാലും മുൻഗണന കാർഡ് (ബി.പി.എൽ കാർഡ്)) ലഭിച്ചവരും നിലവിൽ മുൻഗണനാ മാനദണ്ഡങ്ങൾക്കപ്പുറമുള്ള സാമ്പത്തിക പുരോഗതി നേടിയവരുമായ കുടുംബങ്ങൾ നിർബന്ധമായും അവരുടെ മുൻഗണനാ കാർഡുകൾ ഉടൻ തന്നെ പൊതു വിഭാഗത്തിലേക്ക് മാറ്റാനായി സപ്ലൈ ഓഫീസിൽ ഹാജരാക്കേണ്ടതാണ്. അല്ലാത്തപക്ഷം നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നതാണെന്ന് അറിയിക്കുന്നു.

No comments