Breaking News

ഏ.കെ നാരായണന്റെ വിയോഗം: പരപ്പയിൽ സർവ്വകക്ഷി അനുശോചനയോഗം നടത്തി


പരപ്പ: സി.പി.ഐ (എം) കാസർഗോഡ്  മുൻ ജില്ലാ സെക്രട്ടറിയും , സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന എ.കെ. നാരായണന്റെ വേർപാടിൽ പരപ്പ ടൗണിൽ സർവ്വകക്ഷി അനുശോചനയോഗം ചേർന്നു.

         അനുശോചന യോഗം പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.വി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ സിജോ ജോസഫ് , മേരി ജോർജ്, സി. എം. ഇബ്രാഹിം, പ്രമോദ് വർണ്ണം, തങ്കച്ചൻ വടക്കേമുറി,  വിനോദ് പന്നിത്തടം, എ.ആർ. വിജയകുമാർ എന്നിവർ പ്രസംഗിച്ചു.  വി.ബാലകൃഷ്ണൻ അധ്യക്ഷതയും,  ലോക്കൽ സെക്രട്ടറി എ. ആർ. രാജു സ്വാഗതവും പറഞ്ഞു.

No comments