ജിഎച്ച്എസ്എസ് പരപ്പയിലെ ആദ്യത്തെ എസ്പിസി ബാച്ചിന്റെ പാസിംഗ് പരേഡ് നടന്നു
പരപ്പ: പരപ്പ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി ബാച്ചിൻ്റെ പ്രഥമ പാസിംഗൗട്ടു പരേഡിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പി ശ്രീ.പി. ബാലകൃഷ്ണൻ നായർ സല്യൂട്ട് സ്വീകരിച്ചു. പ്രൗഢഗംഭീരമായ ചടങ്ങിൽ കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ.ടി.കെ.രവി, ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ അബ്ദുൽ നാസർ സി.എച്ച് ,പി.ടി.എ പ്രസിഡണ്ട് ശ്രീ എ.ആർ വിജയകുമാർ പ്രിൻസിപ്പാൾ എസ് എം ശ്രീപതി ,ഹെഡ്മാസ്റ്റർ ശ്രീ. പി. ജനാർദ്ദനൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കേഡറ്റുകളായ റോസ് മരിയ ജിജോ, എയ്ഞ്ചൽ മരിയദേവസ്യ, അഗ്രിൻസ ആൻറണി, വൈഷ്ണവ് എന്നിവർക്കും കേഡറ്റുകളെ പരിശീലിപ്പിച്ച സീനിയർ സി.പി.ഒ മാരായ പ്രിയേഷ് കുമാർ, സജിത എന്നിവർക്കും വിശിഷ്ടാതിഥി ഉപഹാരങ്ങൾ സമർപ്പിച്ചു. പങ്കെടുത്ത മുഴുവൻ ക്യാടറ്റുകൾക്കും പ്രമുഖ ഉപഹാര വിതരണം നടത്തുകയുണ്ടായി.

No comments