ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ബളാൽ മണ്ഡലം നേതൃത്വസംഗമവും ന്യൂഇയർ ആഘോഷവും നടന്നു
വെള്ളരിക്കുണ്ട് : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ബളാൽ മണ്ഡലം നേതൃത്വസംഗമവും ന്യൂ ഇയർ ആഘോഷവും വെള്ളരിക്കുണ്ട് ദർശന ദർശന ഓഡിറ്റോറിയയത്തിൽ നടന്നു.നേതൃത്വസംഗമവും ന്യൂഇയർ ആഘോഷവും രാജ് മോഹൻ ഉണ്ണിത്താൻ എം. പി. ഉത്ഘാടനം ചെയ്തു.
കർഷക കോൺഗ്രസ്സ് ജില്ലാപ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷതവഹിച്ചു. ഡി. സി. സി. പ്രസിഡന്റ് പി. കെ. ഫൈസൽ മുഖ്യപ്രഭാഷണം നടത്തി.
യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ സംഘനാചുമതലലയുള്ള ജനറൽ സെക്രട്ടറി യായി നിയമിച്ച ജില്ലാ പഞ്ചായത്ത് അംഗവും ബളാൽ സ്വദേശിയുമായ ജോമോൻ ജോസിനെ രാജ് മോഹൻ ഉണ്ണിത്താൻ ആദരിച്ചു. ഡി. സി. സി. വൈസ് പ്രസിഡന്റ് പി.ജി. ദേവ്. ഡി. സി. സി. ജനറൽ സെക്രട്ടറി ഹരീഷ് പി. നായർ. ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് മധുസൂദനൻ ബാളൂർ. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്. കെ. പി. സി. സി. മെമ്പർ മീനാക്ഷി ബാലകൃഷ്‌ണൻ. ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാധാമണി. മഹിളാ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ബിൻസി ജെയിൻ. ആദി വാസി കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് പി. കെ. രാഘവൻ. എൻ. ഡി. വിൻസെന്റ്. മൈനൊരിറ്റി കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ഡാർലിൻ ജോർജ് കടവൻ. ഐ. എൻ. ടി. യു. സി മണ്ഡലം പ്രസിഡന്റ് സിബിച്ചൻ പുളിങ്കാല. ഷിനോജ് മാത്യു. ബിന്ദു സാബു. ജോസഫ് വർക്കി ബാലകൃഷ്ണൻ മാണിയൂർ.തുടങ്ങിയവർ പ്രസംഗിച്ചു.
കോൺഗ്രസ്സ് ബളാൽ മണ്ഡലം പ്രസിഡന്റ് എം. പി. ജോസഫ് സ്വാഗതം പറഞ്ഞു.കോൺഗ്രസ്സ് പാർട്ടിയുടെ ജന്മദിനവാർഷികവും പുതുവർഷ ആഘോഷവും കേക്ക് മുറിച്ചു കൊണ്ട് ആഘോഷിച്ചു.സ്നേഹ വിരുന്നും നടന്നു..
No comments