കെ കരുണാകരൻ സെന്റർ ആസ്ഥാനമന്ദിര നിർമ്മാണം: ബളാൽ മണ്ഡലം 124 മത് ബൂത്തിൽ ഫണ്ട് ശേഖരണത്തിന് തുടക്കമായി
കൊന്നക്കാട് : മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ കരുണാകരൻ ആസ്ഥാന മന്ദിരതിനുള്ള ഫണ്ട് ശേഖരണത്തിന് ബളാൽ മണ്ഡലം 124 ത് ബൂത്തിൽ തുടക്കമായി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സർക്കാർ തിരുവനന്തപുരത്ത് നന്ദവനത്ത് അനുവദിച്ച 37 സെന്റ് സ്ഥലത്താണ് കെ കരുണാകരൻ ഫൌണ്ടേഷൻ ഒരു ലക്ഷം ചതുരശ്ര അടിയുള്ള ബഹുനില കെട്ടിടം പണിയുന്നത്. ഓരോ ബൂത്തിൽ നിന്നും പതിനായിരം രൂപയാണ് കെ പി സി സി സ്വരൂപിക്കുന്നത്. ബളാൽ മണ്ഡലം നൂറ്റി ഇരുപത്തി നാലാം ബൂത്തിൽ ബിച്ചു ആൻഡ്രൂസിൽ നിന്നും ആദ്യ സംഭാവന തുക ബളാൽ ബ്ലോക് കോൺഗ്രസ് ജനറൽ സെക്രട്ടറി പി സി രഘു നാഥൻ സ്വീകരിച്ചു. കെ പി സി സി മൈനോരിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഡാർലിൻ ജോർജ് കടവൻ, സ്‌കറിയ കാഞമല,വിൻസെന്റ് കുന്നോല,ഷിജോ തെങ്ങും തോട്ടം എന്നിവർ പങ്കെടുത്തു

No comments