പെരിയങ്ങാനം ഗവ.എൽപി സ്‌കൂളില്‍ ഒന്നാം ക്ലാസിൽ സംഘടിപ്പിച്ച ഭാഷോത്സവം സമാപിച്ചു
പെരിയങ്ങാനം: പെരിയങ്ങാനം ഗവ.എൽപി സ്‌കൂളില്‍ ഒന്നാം ക്ലാസിൽ സംഘടിപ്പിച്ച ഭാഷോത്സവം സമാപിച്ചു. വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മകവും ഭാഷാ പരവുമായ കഴിവുകള്‍ക്ക് മിഴിവേകിക്കൊണ്ട് വിവിധ ദിനങ്ങളില്‍ നടന്ന വ്യത്യസ്തമാർന്ന പരിപാടികള്‍ ശ്രദ്ധേയമായി. കുട്ടികളുടെ സർഗശേഷികൾ ഉൾപ്പെടുത്തി തയ്യാറാക്കിയ പത്രം 'പൂമ്പാറ്റ' പ്രധാനധ്യാപിക ടി.രാജി പ്രകാശനം ചെയ്തു. ഡയറിക്കുറിപ്പുകളുടെ പ്രദർശനവും നടന്നു. ശ്രുതി.എസ്.നായർ, ടി.സുചിത്ര, എം.കെ മിഥില, ദിവ്യമോഹനൻ എന്നിവർ നേതൃത്വം നൽകി.

No comments