Breaking News

കാഞ്ഞങ്ങാട് സ്കൂട്ടർ നിയന്ത്രണം വിട്ടു തെന്നി മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു


കാഞ്ഞങ്ങാട് : സ്കൂട്ടർ നിയന്ത്രണം വിട്ടു തെന്നി മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. ചെമ്മട്ടംവയൽ എക്സൈസ് ഓഫീസിന് സമീപം താമസിക്കുന്ന വിനോദിനിയുടെ മകൻ രാഹുൽ (24) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ രാഹുൽ സഞ്ചരിച്ച സ്കൂട്ടർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് സമീപം റോഡിൽ വച്ച് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. പിതാവ്  പരേതനായ  തമ്പാൻ.

സഹോദരൻ പ്രസൂൽ വർഷങ്ങൾക്കു മുമ്പ് ജില്ലാ ആശുപത്രിക്ക് സമീപമുള്ള കുഴൽ കിണറിൽ വീണു മരിച്ചിരുന്നു. മറ്റൊരു സഹോദരൻ വിശാൽ.

No comments