കാക്കടവ് അരിയങ്കൽ ജനവാസ സ്ഥലത്ത് കരിങ്കൽ ക്വാറിക്ക് വേണ്ടി പ്രതിഷേധവുമായി നാട്ടുകാർ
കുന്നുംകൈ : വളരെ അധികം പാരിസ്ഥിതിക പ്രശ്നവും ജനജീവിതത്തിന് ഭീഷണിയുമാകുന്ന വിധത്തിൽ കരിങ്കൽ ക്വാറി പ്രവർത്തനം ആരംഭിക്കുവാൻ ശ്രമിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധത്തിലാണ് കാക്കടവ് അരിയങ്കൽ നിവാസികൾ.
നിരവധി വീടുകൾ നിലകൊള്ളുന്ന സ്ഥലത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് കരിങ്കൽ ക്വാറിക്ക് ശ്രമിക്കുന്നത് , മുമ്പ് ഇവിടെ പ്രവർത്തിച്ച ക്വാറി ജനങ്ങളുടെ ശക്തമായ പ്രതിഷേധം കാരണം നിർത്തിവെക്കുകയാണ് ഉണ്ടായത് , അവിടെ കരിങ്കൽ ഭിത്തി പണിത് മണ്ണിട്ട് മൂടാം എന്ന നടത്തിപ്പ് കാരുടെ വാക്ക് ഇതുവരെയും നടപ്പിൽ വരുത്തിയിട്ടുമില്ല .
ക്വാറി തുടങ്ങിയാൽ ജുമാമസ്ജിദ്, മദ്റസ കടകൾ വീടുകൾ ,അംഗൻവാടി തുടങ്ങിയവക്കും , അതുവഴി കടന്ന് പോകുന്ന സാദാരണകാർക്കും സ്‌കൂൾ വിദ്യാർത്ഥികൾക്കും വളരെ ഭീഷണിയാകുന്നതാണ് , കാലപ്പഴക്കം ഏറെയുള്ള ചെറിയ ചെക്ക് ഡാമിന് മുകളിലൂടെ ഭാരമുള്ള വാഹനങ്ങൾ നിരന്തരം പോകുന്നതും തോടിന് കുറുകെയുള്ള ചെറിയ പാലത്തിന് വളരെ ഭീഷണിയുമാണ്.
ക്വാറിക്ക് വേണ്ടി കണ്ടെത്തിയ സ്ഥലം മലമുകളിൽ ആയതിനാൽ മഴക്കാലത്ത് ഉരുൾ പൊട്ടൽ ഭീഷണിപോലും തള്ളികളയാൻ ആവില്ല.
ഇപ്പോൾ തന്നെ പഴയ ക്വാറിയിൽ നിന്നും മലിന ജലം ഒഴുകി, തോട്ടിലൂടെ തേജസ്വിനി പുഴയിലാണ് പതിക്കുന്നത് . ഇത് മഴക്കാലത്ത് കൂടുതൽ ശക്തിയാർജ്ജിക്കുന്നു.
ഈ പുഴയിൽ നിന്നുമാണ് ഏഴിമല നേവൽ അക്കാദമി, പെരിങ്ങോം സി.ആർ.പി.എഫ്, കയ്യൂർചീമേനി പഞ്ചായത്ത്, രാമന്തളി പഞ്ചായത്ത് തുടങ്ങി പലയിടങ്ങളിലേക്കും കുടിവെള്ളത്തിന് ആവശ്യമായ ജലം കൊണ്ടുപോകുന്നത്.
ആ കാര്യങളെല്ലാം വ്യക്തമാക്കി കൊണ്ട് നാട്ടുകാർ ഒപ്പ് ശേഖരണം നടത്തി പഞ്ചായത്തിൽ പരാതി കൊടുത്തിരിക്കുകയാണ് . അധികൃതരുടെ ഭാഗത്ത് നിന്നും ജനഹിതം അറിഞ്ഞുകൊണ്ടുള്ള തീരുമാനം ഉണ്ടാകുന്നില്ലങ്കിൽ കൂടുതൽ പ്രതിഷേധ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് പൊതുജനങ്ങളുടെ തീരുമാനം.
No comments