Breaking News

കാഞ്ഞങ്ങാട് നഗരത്തിൽ തലക്കടിയേറ്റ് അബോധാവസ്ഥയിലായ യുവാവ് ഗുരുതര നിലയിൽ


കാഞ്ഞങ്ങാട് : നഗരമധ്യത്തിൽ ഫ്രൂട്ട്സ് കച്ചവടക്കാരനായ യുവാവിന് തലക്കടിയേറ്റ് ഗുരുതരം. ബേക്കൽ മൗവ്വൽ സ്വദേശി അബൂബക്കറിന്റെ മകൻ മുഹമ്മദ് ഷബീറി 26നാണ് അടിയേറ്റത്. ഇന്ന് സന്ധ്യക്ക് കോട്ടച്ചേരിയിൽ ആണ് അക്രമമുണ്ടായത്. മൽസ്യമാർക്കറ്റിലേക്ക് പോകുന്ന

റോഡരികിൽ പഴകച്ച വടം നടത്തുന്നതിനിടെയാണ് അക്രമം .

അടിയേറ്റ് അബോധാവസ്ഥയിൽ ആയി തലയിൽ നിന്നും ചെവിയിൽ നിന്നും രക്തം വാർന്നു കിടന്ന യുവാവിനെ ഉടൻ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരം ആശുപത്രിയിലും പ്രവേശിപ്പിച്ചു. പഴവർഗ്ഗത്തിന്റെ വില സംബന്ധിച്ചുള്ള തർക്കത്തെ തുടർന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം . തർക്കത്തിൽ ഏർപെട്ട യുവാവ് കൂടുതൽ ആളുകളെ വിളിച്ചു വരുത്തി ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു.

No comments