ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘത്തിൽ നടന്ന ദ്വിദിന ക്ഷീരകർഷക പരിശീലന പരിപാടി സമാപിച്ചു
രാജപുരം: ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ വെള്ളിക്കോത്ത് ഗ്രാമീണ സംരംഭകത്വ വികസന കേന്ദ്രത്തിന്റെയും നബാർഡിന്റെയും, സഹകരണത്തോടെ ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘത്തിൽ വച്ച് ദ്വിദിന കർഷക പരിശീലന പരിപാടി സംഘടിപ്പിച്ചു.
പരപ്പ ക്ഷീര വികസന ഓഫീസർ പി.വി. മനോജ് കുമാർ ഉത്ഘാടനം ചെയ്തു. ബളാംതോട് സംഘം പ്രസിഡന്റ് വിജയകുമാരൻ നായർ കെ.എൻ. അദ്ധ്യക്ഷത വഹിച്ചു. കന്നുകാലി രോഗങ്ങളും പ്രാഥമിക ചികിത്സയും എന്ന വിഷയത്തിൽ മംഗൽപാടി വെറ്ററിനറി സർജൻ ഡോ.മുഹമ്മദ് ആസിഫും , കൃത്രിമ ബീജധാനം - കന്നുകാലികളുടെ വന്ധ്യതാനിവാരണം എന്ന വിഷയത്തിൽ ബളാംതോട് വെറ്ററിനറി സർജൻ ഡോ. അരുൺ എസ്. അജിത്ത് എന്നിവർ ക്ലാസെടുത്തു. പരപ്പ ഡയറി ഫാം ഇൻസ്ട്രക്ടർ എബിൻ ജോർജ്ജ്,രാജപുരം ക്ഷീര സംഘം പ്രസിഡന്റ് പ്രഭാകരൻ കെ.എ. കൊട്ടോടി സംഘം പ്രസിഡന്റ് ടി. അലാമി എന്നിവർ ആശംസകൾ അർപ്പിച്ചു. ബളാംതോട് സംഘം സെക്രട്ടറി പ്രദീപ് കുമാർ സി. എസ് സ്വാഗതം പറഞ്ഞു. പനത്തടി,കള്ളാർ പഞ്ചായത്തുകളിലെ കൊട്ടോടി, രാജപുരം, മാലക്കല്ല്, കോളിച്ചാൽ, പാണത്തൂർ, ബളാംതോട് ക്ഷീര സംഘങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ക്ഷീര കർഷകർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.
No comments