Breaking News

അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു




കാഞ്ഞങ്ങാട്: അസുഖത്തെ തുടർന്ന് ചികിത്സയിലായിരു ന്ന വിദ്യാർത്ഥിനി മരിച്ചു. ആനന്ദാശ്രമത്തിന് സമീപം താമസിക്കുന്ന മെക്കാനിക്ക് സുകുമാ രന്റെ മകൾ നന്ദന 17 ആണ് മരിച്ചത്.

കോട്ടപ്പാറ ഗ വ.എൽ.പി സ്കൂൾ പ്രീ പ്രൈമറി അധ്യാപിക ശാരദ മാതാവ്. കൊച്ചി അമൃത ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിൽസക്കിടെയാണ് മരണം.

രാമനഗരം സ്വാമി രാം ദാസ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്. ഏക സഹോദരൻ സഞ്ജയ് (ഇലക്ട്രീഷ്യൻ തിരുവനന്തപുരം).

No comments