Breaking News

സിങ്കപ്പൂർ വിസ വാഗ്ദാനം ചെയ്ത് പാലാവയൽ സ്വദേശിയുടെ ഒന്നേമുക്കാൽ ലക്ഷം രൂപ തട്ടിയെടുത്തു


ചിറ്റാരിക്കാൽ: സിംങ്കപ്പൂരിൽ ജോലിയുള്ള വിസ ശരിയാ ക്കിതരാമെന്ന് വാഗ്ദാനം ചെയ്ത് ഒന്നേമുക്കാൽ ലക്ഷം രൂപ തട്ടിയെടുത്തതായി കേസ്.

പാലാവയൽ തയ്യേനി കൂന്തല്ലൂർ ഹൗസിൽ കെ.ജെ.ലൂക്കോ സിന്റെ മകൻ കെ.എൽ ജോസഫിന്റെ പരാതിയിൽ ആലപ്പു ഴയിലെ സുരേഷ്ഗോപി നാരായണനെതിരെയാണ് ചിറ്റാരി ക്കാൽ പോലീസ് കേസെടുത്തത്. 2020 ഒക്ടോബർ 17 നും അതിനുശേഷവും പലദിവസങ്ങളിലായി വിസവാഗ്ദാനം ചെ യ്ത് സുരേഷ്ഗോപി പണം തട്ടിയെടുത്തുവെന്നാണ് ജോസ ഫിന്റെ പരാതി. പിന്നീട് വിസയോ നൽകിയ പണമോ തിരി ച്ചുനൽകാതെ വഞ്ചിക്കുകയായിരുന്നുവെന്ന് ജോസഫിന്റെ പ രാതിയിൽ പറയുന്നു.

No comments