കാഞ്ഞങ്ങാട് യുവതിയെ കാറിനുള്ളിൽ പീഡിപ്പിച്ച കേസിൽ പ്രതിയെ ജയിലടച്ചു
കാഞ്ഞങ്ങാട് : കാസർകോട് സ്വദേശിനിയായ 36 കാരിയെ കാറിനുള്ളിൽ പീഡിപ്പിച്ച കേസിലെ പ്രതിയെ ഹോസ്ദുർഗ് സർക്കിൾ ഇൻസ്പെക്ടർ കെ പി ഷൈൻ അറസ്റ്റ് ചെയ്തു. ഹൊസ്ദുർഗ് കട പ്പുറം ബദരിയ നഗർ ചിറമ്മൽ ഹൗസിലെ സി.എച്ച്. മജീദിനെ (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം. കാഞ്ഞങ്ങാട് നിന്നും യുവതിയെ കാറിൽ കൊണ്ടുപോയി തെങ്ങിൽ തോപ്പിൽ കാർ നിർത്തിയിട്ട ശേഷം പീഡിപ്പിച്ചുവെന്നാണ് പരാതി. 5 കുട്ടികളുടെ അമ്മയായ യുവതിയും പ്രതിയും തമ്മി നേരത്തെ പരിചയമുണ്ടെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ കുട്ടിക്ക് സുഖമില്ലാത്ത സമയം സഹായിക്കാനെന്ന പേരിൽ ബന്ധം സ്ഥാപിക്കുകയായിരുന്നു. ഈ പരിചയത്തിലാണ് യുവതിയെ കാറിൽ കയറ്റി കൊണ്ടു പോയതെന്ന് പൊലീസ് പറയുന്നു. ഹൊസ്ദുർഗിൽ വാടക ക്വാ ട്ടേഴിസിലാണ് യുവതി താമസിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
No comments