മർച്ചന്റ്സ് യൂത്ത് വിംഗ് ഫുട്ബോൾ മേള: സംഘാടക സമിതി രൂപികരിച്ചു
കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യുവജന വിഭാഗമായ യൂത്ത് വിംഗ് കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി യൂത്ത് വിംഗ് ജില്ലാ കമ്മിറ്റിയും ഹിറ്റാച്ചി തൃക്കരിപ്പൂരും സംയുക്തമായി 2024 ഫെബ്രുവരി 6 മുതൽ തൃക്കരിപ്പൂർ ഗവ. ഹൈസ്കൂൾ മിനി സ്റ്റേഡിയത്തിൽ വച്ച് നടത്തുന്ന അഖിലേന്ത്യ സെവന്റ്സ് ഫുട്ബോൾ ടൂർണ്ണമെന്റിന് സംഘാടക സമിതി രൂപികരിച്ചു.
തൃക്കരിപ്പൂർ വ്യാപാര ഭവനിൽ വെച്ച് ചേർന്ന സംഘാടക സമിതി രൂപികരണ യോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. ഹിറ്റാച്ചി ക്ലബ് പ്രസിഡണ്ട് അബ്ദുൾ ജലീൽ ഒ.ടി സ്വാഗതമാശംസിച്ചു. യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് കെ. സത്യ കുമാർ അദ്ധ്യക്ഷം വഹിച്ചു. കെ.വി.വി. ഇ എസ് ജില്ലാ ജന.സെക്രട്ടറി കെ.ജെ സജി മുഖ്യപ്രഭാഷണം നടത്തി. കെ.വി.വി. ഇ. എസ്. ജില്ലാ വൈസ് പ്രസിഡണ്ട് സി. എച്ച്. അബ്ദുൾ റഹിം മുഖ്യാതിഥിയായിരുന്നു. യൂത്ത് വിംഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.കെ.അബ്ദുൾ മുനീർ പരിപാടികളെ കുറിച്ച് വിശദീകരിച്ചു. കെ.വി. വി. ഇ.എസ് ജില്ലാവൈസ് പ്രസിഡണ്ട് പി.പി. മുസ്തഫ, ജില്ലാ സെക്രട്ടറി കെ. വി. ബാലകൃഷ്ണൻ, വനിതാവിംഗ് ജില്ലാ പ്രസിഡണ്ട് രേഖ മോഹൻദാസ്, കെ.വി.വി. ഇ. എസ്. ചെറുവത്തൂർ മേഖല കൺവീനർ ഗിരീഷ് ചീമേനി, കെ.വി. വി. ഇ.എസ്. തൃക്കരിപ്പൂർ യൂണിറ്റ് ജന.സെക്രട്ടറി നൂറുൽ അമീൻ, തൃക്കരിപ്പൂർ യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡണ്ട് ആരീഫ്, ഹിറ്റാച്ചി ക്ലബ്ബ് രക്ഷാധികാരി എ. ജി. അമീർ ഹാജി, ക്ലബ്ബ് സെക്രട്ടറി അൻവർ, എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. യൂത്ത് വിംഗ് ജില്ലാ ട്രഷറർ അഫ്സർ എൻ.പി നന്ദി പറഞ്ഞു. യോഗത്തിൽ വച്ച് കെ.വി.വി. ഇ.എസ് ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫിനെ ചെയർമാനായും, വർക്കിംഗ് ചെയർമാനായി കെ.വി.വി. ഇ.എസ് ജില്ലാ വൈസ് പ്രസിഡണ്ട് സി.എച്ച് അബ്ദുൾ റഹീമിനെയും, കൺവീനറായി യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് സത്യ കുമാറിനെയും, വർക്കിംഗ് കൺവീനറായി ജില്ലാ സെക്രട്ടറി കെ.കെ. അബ്ദുൾ മുനീറിനെയും, ഫൈനാൻസ് കമ്മിറ്റി ചെയർമാനായി കെ.വി.വി.ഇ.എസ് ജില്ലാ ട്രഷറർ മാഹിൻ കോളിക്കരെയും, കൺവീനർമാരായി യൂത്ത് വിംഗ് ജില്ലാ ട്രഷറർ അഫ്സർ എൻ.പി യേയും, ഹിറ്റാച്ചി ക്ലബ്ബ് പ്രസിഡണ്ട് അബ്ദുൾ ജലീൽ ഒ.ടി.യെയും തെരഞ്ഞെടുത്ത് വിവിധ സബ്ബ് കമ്മിറ്റികൾ രൂപീകരിച്ചു

No comments