നീലേശ്വരം റെയിൽവെ സ്റ്റേഷന് സമീപത്ത് നിന്നും ബൈക്ക് കവർച്ച ചെയ്തു
നീലേശ്വരം :നീലേശ്വരം റെയിൽവെ സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന മോട്ടോർ ബൈക്ക് കവർച്ച ചെയ്തു. പയ്യന്നൂർ എൽ.പി സ്കൂളിന് സമീപത്തെ എം . വി.സതീശന്റെ ബൈക്കാണ് മോഷണം പോയത്. രാവിലെ നിർത്തിയിട്ടിരുന്ന ബൈക്ക് വൈകീട്ട് തിരിച്ചെടുക്കാനെത്തിയപ്പോഴാണ് കവർച്ച വിവരം അറിയുന്നത്. നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

No comments