സൗജന്യ പിഎസ്‌സി പരിശീലനത്തിന് ഡിസംബര്‍ 20 വരെ അപേക്ഷിക്കാം
ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചെര്‍ക്കള ന്യൂനപക്ഷ യുവജന പരിശീലനകേന്ദ്രത്തില്‍ സൗജന്യ പിഎസ്‌സി പരിശീലനത്തിന് ഡിസംബര്‍ 20 വരെ അപേക്ഷിക്കാം. ആറ് മാസത്തെ പരിശീലനത്തിനുളള പുതിയ ബാച്ചുകള്‍ ജനുവരി ഒന്നിന് തുടങ്ങും. റെഗുലര്‍, ഹോളിഡെ ബാച്ചുകളിലേക്കാണ് പ്രവേശനം. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി ചെര്‍ക്കള ന്യൂ ബസ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന മൈനോറിറ്റി കോച്ചിങ് സെന്ററില്‍ അപേക്ഷിക്കണം. ഫോണ്‍: 04994281142, 9496995433, 9947187195.

No comments