നീലേശ്വരത്തെ റെയില്‍വേ വികസനം; കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കി
നീലേശ്വരത്തെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.വി ശാന്തയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം കേന്ദ്ര സഹമന്ത്രി വി.മുരളീധരന് ഡല്‍ഹിയിലെ ഓഫീസിലെത്തി നിവേദനം സമര്‍പ്പിച്ചു. മംഗലാപുരം-ചെന്നൈ മെയില്‍ എക്‌സ്പ്രസ് (12601-12602) , ,തിരുവനന്തപുരം-കുര്‍ള ലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസ് ( 16345, 16346) ട്രെയിനുകള്‍ക്ക് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിക്കുക, പ്രത്യേകം റിസര്‍വേഷന്‍ കൗണ്ടര്‍ അനുവദിക്കുക, നീലേശ്വരം റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുള്ള 24 ഏക്കര്‍ റെയില്‍വേ ഭൂമി റെയില്‍വേ വികസനത്തിന് പ്രയോജനപ്പെടുത്തുക എന്നീ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്. വൈസ് ചെയര്‍മാന്‍ പി.പി മുഹമ്മദ് റാഫി, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.പി രവീന്ദ്രന്‍, സിപിഐ എം ഏരിയ സെക്രട്ടറി എം.രാജന്‍, ബിജെപി നേതാവ് പി.യു വിജയകുമാര്‍ എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.

No comments