ബളാൽ അരീങ്കല്ല് ശ്രീ കരിംചാമുണ്ഡി കാവിൽ ശ്രീകോവിൽ പുനർനിർമ്മാണത്തിന്കുറ്റിയടിക്കൽ കർമ്മം നടന്നു
ബളാൽ : ഒരു നാടിന്റെ ഹൃദയത്തോടു ചേർന്നു നിൽക്കുന്ന നാട്ടുപച്ചയുടെ നന്മനിറഞ്ഞു നിൽക്കുന്ന ചാമുണ്ഡിയും ബീരനും ഗുളികനും വാഴുന്ന അരീങ്കല്ല് ശ്രീ കരിംചാമുണ്ഡി കാവിൽ ശ്രീകോവിൽ പുനർനിർമ്മാണത്തിന്കുറ്റിയടിക്കൽ കർമ്മം 1199 വൃശ്ചികം 29 ( 15ഡിസംബർ 2023) വെള്ളിയാഴ്ച രാവിലെ 8.15 മുതൽ 9 മണിവരെയുള്ള ശുഭ മുഹൂർത്തത്തിൽ നടന്നു .
ദേവസ്ഥാന ഭാരവാഹികളുടെയും ഭക്തജനങ്ങളുടെയും സാന്നിധ്യത്തിൽ വിശ്വകർമ്മ കെ വി മുരളിധരൻ ആചാരി (ചാലിങ്കാൽ )കുറ്റിയടിക്കൽ കർമ്മം നിർവഹിച്ചു.

No comments