Breaking News

ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ വെള്ളരിക്കുണ്ടിൽ ചൂട്ട് തെരുവ് നാടകം അരങ്ങേറി


വെള്ളരിക്കുണ്ട് : പെൺ കുട്ടികളെ  സംരക്ഷിക്കുക നല്ല വിദ്യാഭ്യാസം നൽകുക സമൂഹത്തിന്റെ ഉന്നതിയിലേക്ക് എത്തിപ്പെടാൻ പ്രാപ്തരാക്കുകയും ചെയ്യുക എന്ന കേന്ദ്രാവിഷകൃത പദ്ധതിയായ  ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി 

കാസർഗോഡ് ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന ചൂട്ട്  എന്ന തെരുവ് നാടകം ഐ. സി. ഡി. എസ്. പരപ്പ അഡീഷണലിന്റെ നേതൃത്വത്തിൽ ബളാൽ പഞ്ചായത്തിലെ വെള്ളരിക്കുണ്ടിലും അരങ്ങേറി.

ചൂട്ടില്ലാതെ നടക്കാൻ പറ്റുന്നില്ല ചുറ്റും ചെന്നായ്ക്കൾ ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും രക്ഷയില്ല കയ്യിൽ കത്തിച്ച ചൂട്ട് കരുതണമെന്ന് ഉറക്കെ വിളിച്ചു പറയുന്ന നാണിയമ്മ

നട്ടുച്ചയിലും കൂരിരുൾ പരക്കുന്ന വർത്തമാന കാലത്ത് ഒരുത്തിരി വെളിച്ചത്തിന്റെ ചൂട്ടുമായി കാസർഗോഡ് ജില്ലയിലെ സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർ മാർ  ആണ് ചൂട്ട് എന്ന തെരുവ് നാടകത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്.

വെള്ളരിക്കുണ്ടിൽ നടന്ന പരിപാടി ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷവഹിച്ചു. സി. ഡി.പി. പി. ലത. പഞ്ചായത്ത്‌ സെക്രട്ടറി അജയഘോഷ്. രാജേഷ് അഴീക്കോടൻ. പി. ജിനി എന്നിവർ പ്രസംഗിച്ചു

No comments