പാണത്തൂർ : കേന്ദ്ര ഗവൺമെൻ്റ് നടപ്പിലാക്കി വരുന്ന വിവിധ ക്ഷേമപദ്ധതികൾ ജനങ്ങളിൽ എത്തിക്കുന്നതിനായി സംഘടിപ്പിക്കുന്ന "വികസിത ഭാരത് സങ്കൽപ യാത്ര"യുടെ ഭാഗമായി പാണത്തൂരിൽ നടന്ന പൊതുയോഗം പനത്തടി ഗ്രാമപഞ്ചായത്ത് അംഗം കെകെ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.കാസറഗോഡ് കൃഷി വിജ്ഞാൻ കേന്ദ്രത്തിലെ പ്രിൻസിപ്പിൾ സയൻ്റിസ്റ്റ് ഡോ: മനോജ് കുമാർ അധ്യക്ഷത വഹിച്ചു. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്ന പ്രസാദ്, വികസന സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ലതാ അരവിന്ദ്, ഭരണ സമിതിയംഗം പ്രീതി കെഎസ് എന്നിവർ സംസാരിച്ചു. കേരളാ ബാങ്ക് മാനേജർ ബെന്നി സിസി സ്വാഗതവും, കേരളാ ഗ്രാമീൺ ബാങ്ക് മാനേജർ രാജൻ വി നന്ദിയും പറഞ്ഞു.കേന്ദ്ര ഗവൺമെൻ്റിൻ്റെ വിവിധ ക്ഷേമപദ്ധതികളെക്കുറിച്ച് കാസറഗോഡ് ലീഡ് ബാങ്ക് മാനേജർ വിമൽ എൻവി, എഫ്എൽസി ഫ്രാൻസിസ് കെജെ, കുമാരി ആദിത്യ, പ്രീത അനീഷ് എന്നിവർ വിശദീകരിച്ചു.ചടങ്ങിൽ മികച്ച കർഷകരായ ഏലിയാമ്മ ( തേനീച്ച കൃഷി) ജോസ് തോമസ് (സമ്മിശ്ര കൃഷി) എന്നിവരെ ആദരിച്ചു.5 പേർക്ക് പിഎം ഉജ്ജ്വൽ യോജന ഗ്യാസ് കണക്ഷനും നൽകി.
No comments