Breaking News

കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളോട് ലൈംഗിക അതിക്രമമെന്ന് പരാതി ; ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രതിഷേധ മാര്‍ച്ച് നടത്തി


പെരിയ : കേന്ദ്ര സര്‍വകലാശാലയില്‍ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളോട് ലൈംഗിക അതിക്രമം ഉള്‍പ്പെടെ അപമര്യാദയായി പെരുമാറിയ അധ്യാപകനെതിരെ കര്‍ശന നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി പെരിയ ടൗണില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രതിഷേധ യോഗം അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ ഇ.പത്മാവതി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി.സി.സുബൈദ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.സുമതി സ്വാഗതം പറഞ്ഞു. സുനു ഗംഗാധരന്‍, ടി.കെ.ചന്ദ്രമ്മ, എം.ഗൗരി, കെ.വി.രുക്മണി, ഫൗസിയ ഷെരീഫ്, എം.ചന്ദ്രമതി, കെ.സുജാത, വി.ഗീത, ശാന്തകുമാരി എന്നിവര്‍ സംസാരിച്ചു.

No comments