രാത്രി വീടിന്റെ വാതിൽ തകർത്ത കവർച്ചാ സംഘം ദമ്പതികൾക്ക് നേരെ കത്തി കാട്ടി 8 പവൻ കവർച്ച ചെയ്തു
കാഞ്ഞങ്ങാട് : രാത്രി വീടിന്റെ വാതിൽ തകർത്ത കവർച്ചാ സംഘം ദമ്പതികൾക്ക് നേരെ കത്തി കാട്ടി 8 പവൻ കവർച്ച ചെയ്തു. കത്തി കാട്ടി വീട്ടമ്മയുടെ കഴുത്തിലും കൈയ്യിലും അണിഞ്ഞിരുന്ന ആ ഭരണം ഊരി വാങ്ങിയ കവർച്ചാ സംഘം ഇതിന് ശേഷം അലമാരയിലുണ്ടായിരുന്ന സ്വർണാഭരണങ്ങളും കൊണ്ട് പോയി. ചെമ്മനാട് പരവനടുക്കം കൈന്താറിൽ ഇന്നലെ രാത്രിയിലാണ് നാടിനെ നടുക്കിയ കവർച്ച നടന്നത്. പരവനടുക്കം കോടോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെ വീട്ടിലാണ് കവർച്ച നടന്നത്. രാത്രി 11.30 മണിയോടെയാണ് കവർച്ച. വീടിന്റെ വാതിൽ പൊളിച്ച ശേഷം അകത്ത് കയറിയ കവർച്ച സംഘം വ്യദ്ധ ദമ്പതികൾക്ക് നേരെ കത്തി കാട്ടിയാണ് കവർച്ച നടത്തി രക്ഷപെട്ടത്. മേൽപ്പറമ്പ ഇൻസ്പെക്ടർ ടി. ഉത്തംദാസിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി

No comments