Breaking News

മാലക്കല്ലിൽ ജീവിത ശൈലി രോഗ നിര്‍ണ്ണയ പരിശോധന ക്യാമ്പ് നടത്തി


മാലക്കല്ല്: കാസറഗോഡ് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ആരോഗ്യം) ആഭിമുഖ്യത്തില്‍ ജില്ലാ ആശുപത്രി എന്‍ സി ടി മൊബൈല്‍ യൂണിറ്റിന്റെ യും പൂടംകല്ല് താലൂക്ക് ആശുപത്രി യുടെയും നേതൃത്വത്തില്‍ മാലക്കല്ല് ടൗണില്‍  വ്യാപാരിവ്യവസായി ഏകോപന സമിതി യൂണിറ്റിന്റെ സഹകരണത്തോടെ ജീവിത ശൈലി രോഗ നിര്‍ണ്ണയ പരിശോധന ക്യാമ്പ് നടത്തി.വ്യാപാര വ്യവസായി അംഗങ്ങൾ, പൊതുജനങ്ങൾ, ചുമട്ടുതൊഴിലാളികൾ തുടങ്ങിയ 100 പേർ ക്യാമ്പില്‍ പങ്കെടുത്ത് ബിപി, പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവ പരിശോധിച്ചു. ടീം അംഗങ്ങളായ ശ്രീമിഷ (സ്റ്റാഫ് നേഴ്‌സ്), ആതിര (ലാബ് ടെക്നിഷ്യന്‍)ജൂനിയര്‍ ഹെൽത്ത്‌ ഇൻസ്‌പെക്ടർ അജിത്ത് സി പി,എം എൽ എസ് പി നഴ്‌സ് ജിസ്മി പോൾ ,ആശ പ്രവർത്തക സരോജിനി ബി, എന്നിവർ ക്യാമ്പ്നു നേതൃത്വം നല്‍കി.

No comments