Breaking News

ടൈലറിംഗ് തൊഴിലാളി റബ്ബർ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ ചിറ്റാരിക്കാൽ അരിയിരുത്തിയിലെ ബാലകൃഷ്ണൻ (56) ആണ് മരിച്ചത്


ചിറ്റാരിക്കാൽ : ഉത്സവം കണ്ട് മടങ്ങിയെത്തിയ ടൈലറിംഗ് തൊഴിലാളി തൂങ്ങി മരിച്ച നിലയിൽ. ചിറ്റാരിക്കാൽ അരിയിരുത്തിയിലെ ബാലകൃഷ്ണൻ (56) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 5 മണിയോടെ വീടിന് സമീപം റബ്ബർ മരത്തിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. ഉടൻ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഇന്നലെ രാത്രി ചെറു പുഴയിലുള്ള അയ്യപ്പ ക്ഷേത്രത്തിൽ ഉത്സവത്തിന് പോയി രാത്രി 11.30 മണിയോടെ വീട്ടിൽ മടങ്ങിയെത്തിയതായിരുന്നു. നാരായണൻ - കാരിച്ചി കവ്വായി എന്നിവരുടെ മകനാണ്. ഭാര്യ: ഷീബ. മക്കൾ: യദുകൃഷ്ണൻ, കൃഷ്ണപ്രിയ. സഹോദരങ്ങൾ: രാജൻ,ശാന്ത, അമ്മിണി, സുമതി. ചിറ്റാരിക്കാൽ എസ്.ഐ അരുണൻ ഇൻക്വസ്റ്റ് നടത്തി.

No comments