വെള്ളരിക്കുണ്ട് പഴയ താലൂക്ക് ഓഫീസിന്റെ പൂട്ടുകൾ പൊളിച്ചുമാറ്റി ; പോലീസ് കേസ് എടുത്തു
വെള്ളരിക്കുണ്ട് പഴയതാലൂക്ക് ഓഫീസിന്റെ പൂട്ടുകള്‍ പൊളിച്ചുമാറ്റിയതായി കേസ്. വെള്ളരിക്കുണ്ട് ടൗണില്‍ കരിമ്പനക്കല്‍ ഹൗസില്‍ തോമസിന്റെ ഭാര്യ ആനിയമ്മ തോമസിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ നാല് പൂട്ടുകള്‍ തകര്‍ത്തതായി വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ പി.വി.മുരളിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഉടമസ്ഥ അവകാശം സംബന്ധിച്ച തർക്കവും കേസുമുള്ള കെട്ടിടമാണിത് .അതിനിടയിലാണ് ആരോ അതിക്രമിച്ചു കയറി 1000 രൂപയോളം വില വരുന്ന പൂട്ടുകൾ തകർത്തത് .വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു .

No comments