ഒരു വർഷം പിന്നിട്ട വടക്കാകുന്ന് സമരത്തിന് ഐക്യദാർഢ്യവുമായി ബാലസംഘം പരപ്പ വില്ലേജ് കമ്മറ്റി
വെള്ളരിക്കുണ്ട് : ബാലസംഘം പരപ്പ വില്ലേജ് കമ്മറ്റിയുടെ നേതൃത്വത്തിൽ ബാലസംഘത്തിൻ്റെ 85-ാം സ്ഥാപകദിനാചരണത്തിൻ്റെ ഭാഗമായി വടക്കാക്കുന്ന് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഏരിയ സെക്രട്ടറി ആതിര ഉദ്ഘാടനം ചെയ്തു. നന്ദകുമാർ അധ്യക്ഷത വഹിച്ചു. ഏരിയ കമ്മറ്റി അംഗം ജിതേഷ് പാലായി, ബാലസംഘം വില്ലേജ് കൺവീനർ എ.ആർ.വിജയകുമാർ, സംരക്ഷണ സമിതി കൺവീനർ ടി.എൻ.അജയൻ എന്നിവർ സംസാരിച്ചു. വില്ലേജ് സെക്രട്ടറി അനു ലക്ഷമി സ്വാഗതവും കാരാട്ട് യൂണിറ്റ് സെക്രട്ടറി അഭിരാമി എം.എസ് നന്ദിയും പറഞ്ഞു .
No comments