ദേശീയ വടംവലി ചാമ്പ്യൻഷിപ്പ് ഗോൾഡ്‌മെഡൽ ജേതാവ് ; പാണത്തൂർ പാറക്കടവിലെ ജിഷ്ണുവിനെ ബിജെപി അനുമോദിച്ചു
പാണത്തൂർ : മഹാരാഷ്ട്രയിലെ പാൽഘറിൽ വച്ച് നടന്ന ദേശീയ വടംവലി മത്സരത്തിൽ വിജയിച്ച് സ്വർണ്ണ മെഡൽ നേടിയ കേരളാടീമംഗം പാണത്തൂർ പാറക്കടവിലെ ജിഷ്ണുവിന് ബിജെപി പനത്തടി പഞ്ചായത്ത് കമ്മറ്റിയുടെ അനുമോദനം.ബി ജെപി പനത്തടി പഞ്ചായത്ത് പ്രസിഡൻ്റ് ജി രാമചന്ദ്രൻ ,കേരളാ വനവാസി വികാസ കേന്ദ്രം കണ്ണൂർ വിഭാഗ് ഹിതരക്ഷാ പ്രമുഖ് ഷിബു പാണത്തൂർ,ധനുപ് ദാമോധരൻ, ശശി എം.കെ രാഗേഷ് വി.ആർ, ബിനു കെ, ഉമേശൻ മൈലാട്ടി, ഗംഗാധരൻ കരിയാട്ട് മൂല, പുരുഷോത്തമൻ, സുനിൽഎന്നിവർ സംബന്ധിച്ചു.
No comments