അഖില കേരള യാഭവസഭ മാലോം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കരിമ്പിൽ കുഞ്ഞിക്കോമൻ അനുസ്മരണവും കുടുംബ സംഗമവും സംഘടിപ്പിച്ചു ചടങ്ങിൽ മുതിർന്ന അംഗങ്ങളെ ആദരിച്ചു
കൊന്നക്കാട് : അഖില കേരള യാഭവസഭ മാലോം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൊന്നക്കാട് പൈതൃകം ഓഡിറ്റോറിയത്തിൽ കരിമ്പിൽ കുഞ്ഞിക്കോമൻ അനുസ്മരണവും കുടുംബ സംഗമവും മുതിർന്ന അംഗങ്ങളെ ആദരിക്കലും നടത്തി കുടുമ്പ സംഗമം സംസ്ഥാന പ്രസിഡണ്ട് ശിവരാമൻ മേസ്ത്രി ഉദ്ഘാടനം ചെയ്തു നാരായണൻ മുട്ടിൽ അധ്യക്ഷത വഹിച്ചു ഡോക്ടർ വിലാസിനി മദന ഗോപാലൻ,പ്രസാദ് പുലിക്കോടൻ, അരുൺ കെ യാദവ്,എം ബി പ്രസാദ് തുടങ്ങിയവരെയും മുതിർന്ന അംഗങ്ങളെയും സംസ്ഥാന ജനറൽ സെക്രട്ടറി കെ എം ദാമോദരൻ ആദരിച്ചു. കണ്ണൂർ താലൂക്ക് വൈസ് പ്രസിടണ്ട് തമ്പാൻ വെങ്ങര മുഖ്യ പ്രഭാഷണം നടത്തി ജില്ലാ പ്രസിഡണ്ട് ബാബു മാണിയൂർ ,പിടി നന്ദകുമാർ , ഇന്ദുലേഖ, ശ്രീധരൻ കാരാക്കോട്ട് ,മധു വട്ടിപ്പുന്ന രാഘവൻ കോളിച്ചാൽ,തുടങ്ങിയവർ സംസാരിച്ചു ബിനു തോട്ടോൻ സ്വാഗതം പറഞ്ഞു, പി സുരേഷ് കുമാർ നന്ദി പ്രകാശിപ്പിച്ചു പുതിയതായി തെരഞ്ഞെടുക്കപ്പെട്ട നാരായണൻ ആലക്കോടൻ പ്രസിഡൻറ് വിനു തോട്ടോൻ സെക്രട്ടറി എ അശോകൻ ഖജാൻജി
No comments