Breaking News

കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരായ ആദായ നികുതി ഓഫീസ് മാർച്ച് വിജയിപ്പിക്കുക: എ.കെ.എസ്.ടി.യു


സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്ര നയങ്ങൾ തിരുത്തുക, കേരളത്തിന്  അർഹതപ്പെട്ട സാമ്പത്തിക വിഹിതം അനുവദിക്കുക എന്നീ മുദ്രാവാക്യങ്ങള്‍  ഉന്നയിച്ചുകൊണ്ട് ജനുവരി 22  ന് സംയുക്ത അധ്യാപക സർവ്വീസ് സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന  ജില്ലാ ആദായ നികുതി വകുപ്പ് ഓഫീസ് മാർച്ച് വിജയിപ്പിക്കാൻ മുഴുവൻ അധ്യാപകരും, ജീവനക്കാരും കൂടെ നിൽക്കണമെന്ന് ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി യോഗം അഭ്യർത്ഥിച്ചു.


  കാസർകോട് ജില്ലാ മാർച്ച്  വിദ്യാനഗർ സിവിൽ സ്റ്റേഷൻ പരിസരത്തുനിന്ന് രാവിലെ 10.30 ന് ആരംഭിക്കും. സമരം എ.കെ.എസ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.


  ജില്ലാ കമ്മിറ്റി യോഗത്തിൽ രാജീവൻ. എം.ടി. അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് 

കെ. പത്മനാഭൻ , ജില്ലാ സെക്രട്ടറി വിനയൻ കല്ലത്ത്, സുനിൽകുമാർ കരിച്ചേരി, രാജേഷ് ഓർനടിയൻ, അജയകുമാർ ടി.എ , സജയൻ എ, സുപ്രഭ എ.കെ എന്നിവർ സംസാരിച്ചു.

No comments