Breaking News

മാലോത്തു കസബ എസ്പിസിയുടെ നേതൃത്വത്തിൽ ചിത്രരചന കളരി ഒരുക്കി


മാലോം: ജിഎച്ച് എസ് എസ് മാലോത്ത് കാസബയിലെ  കുട്ടികൾക്കായി ഫോക്ക്ലാൻഡ് പയ്യന്നൂർ,ഇൻ്റാക്ക് കാസറഗോഡ് ചാപ്റ്റർ  എന്നിവരുടെ സഹകരണത്തോടെ ഏകദിന ചിത്രകല ശില്പശാല സംഘടിപ്പിച്ചു. ചിത്രകലയിൽ കുട്ടികൾക്ക് വേണ്ട പരിശീലനം നൽകുക,കഴിവ് തെളിയിക്കുന്ന കുട്ടികൾക്ക് മികച്ച പരിശീലനവും പ്രോത്സാഹനവും നൽകുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടാണ് ഈ ശില്പശാല സംഘടിപ്പിക്കപ്പെട്ടത്.

     ഫോക്‌ലാൻഡ് , പയ്യന്നൂരിലെ വിദഗ്ധർ നയിച്ച ക്ലാസ്സിലും പോസ്റ്റർ രചന മത്സരത്തിലും 7,8,9 ക്ലാസിലെ കുട്ടികൾ പങ്കെടുത്തു.

    പി ടീ  എ വൈസ് പ്രസിഡണ്ട് കൃഷ്ണൻ കെ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രിൻസിപ്പൽ ദീപ ജോസ് ഉദ്ഘാടനം നിർവഹിച്ചു. പ്രധാന അധ്യാപകൻ ശങ്കരൻ കെ, പ്രസാദ് എം കെ, എം പി ടി എ പ്രസിഡൻറ് ആശ സി, ഫോക് ലാൻഡ് സ്റ്റാഫ് രജിത വി എം,എസ് പി സി ചാർജ് വാഹകരായ ജോജിത പി ജി, സുഭാഷ് വൈ എസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

No comments