ഹണി ട്രാപ്പ് കാഞ്ഞങ്ങാട് സ്വദേശി പിടിയിൽ
കാഞ്ഞങ്ങാട് :ഹണി ട്രാപ്പു മായി ബന്ധപെട്ട് കാഞ്ഞങ്ങാട് സ്വദേശി പിടിയിൽ 1 മടിക്കൈ കാരാക്കോട് സ്വദേശി വട്ടപ്പള്ളി ഹൗസിൽ മനു പട്ടർ എന്നു വിളിക്കുന്ന മുഹമ്മദ് ഇഖ്ബാൽ എന്ന ശിവശങ്കരനെ 61 യാണ് മാഹി പൊലീസ് അറസ്റ്റു ചെയ്തത്. ആൾമാറാട്ടം നടത്തി ഹണി ട്രാപ്പിൽ കുടുക്കാൻ വ്യാജ പിഡന പരാതിയുമായി കുടെയുള്ള അറുപത്തിമൂന്നുകാരിയായ - നീലേശ്വരം സ്വദേശിനിയെ കൊണ്ട് വ്യാജ പരാതി കൊടുപ്പിച്ച് പണം തട്ടാൻ ശ്രമിച്ചതിനാണ് അറസ്റ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പല സ്ഥലങ്ങളിലായി നിരവധി പേരുകളിലാണ് പ്രതി അറിയപ്പെടുന്നത് പൊലീസ്പിടിയിലായാൽ വ്യാജ മേൽവിലാസവും പേരും നൽക്കുകയാണ് പതിവ്. ദിവസങ്ങൾക്ക് മുമ്പ് മാഹിയിലെ ലോഡ്ജിൽ മുറിയെടുക്കുകയും അവിടെ മൂന്ന് ദിവസം താമസിക്കുകയും ഭാര്യയെന്ന വ്യാജേന കൂടെ യു ണ്ടായിരുന്ന സ്ത്രീയെ റൂംബോയ് പീഡിപ്പിച്ചതായി മാഹി പൊലീസിൽ പരാതി കൊടുക്കുകയും ചെയ്തിരുന്നു. കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പരാതി വ്യാജമാണെന്നും ലോഡ്ജ് ഉടമയിൽ നിന്നും ഹണി ട്രാപ്പ് മോഡൽ പണം തട്ടാനുള്ള ശ്രമമായിരുന്നുവെന്നും തിരിച്ചറിഞ്ഞതെന്നാണ് പറയുന്നത്. ശിവശങ്കരൻ സ്ത്രീയുടെ ഭർത്താവ് അല്ലെന്നും സ്ത്രീയുടെ യഥാർത്ഥ ഭർത്താവിനെ കാണാനില്ലെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്മായി. ഈ സ്ത്രീയെ ഉപയോഗിച്ച് പണം തട്ടാനായിരുന്നു ശ്രമം. അന്വേഷണത്തിൽ ഒട്ടേറെ വിവരങ്ങളാണ് ലഭിച്ചത്. പല ജില്ലകളിലും പ്രതിക്കെതിരെ കേസുകളുണ്ട്. വ്യാജ പരാതി നൽകി പണം തട്ടാൻ ഉണ്ടാക്കിയ പീഡനക്കേസ് ആസൂത്രിതമായി നടത്തിയതാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. അ ന്വേഷണം കാഞ്ഞങ്ങാട് ഭാഗ ത്തേക്ക് കൂടി വ്യാപിപ്പിച്ചു.
No comments