എം.ബി.ബി.എസ്സ് ബിരുദം നേടി ആതുരസേവന രംഗത്തേക്കിറങ്ങിയ മുട്ടിച്ചരലിലെ അഞ്ജന കൃഷ്ണന് അനുമോദനമൊരുക്കി കോടോം-ബേളൂർ 19-ാം വാർഡ്.
ഇരിയ : എം.ബി.ബി.എസ്സ് പഠനം പൂർത്തീകരിച്ച് ആതുരസേവന രംഗത്തേക്കിറങ്ങിയ മുട്ടിച്ചരലിലെ ഡോ: അഞ്ജന കൃഷ്ണന് കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡിൻ്റെ നേതൃത്വത്തിൽ അനുമോദനമൊരുക്കി. വാർഡിൽ എം.ബി.ബി.എസ്സ് ബിരുദമെടുത്ത് നാടിനഭിമാനമായ രണ്ടാമത്തെ വനിതയാണ് ഡോ.അഞ്ജന.
വാർഡ് മെമ്പറും പഞ്ചായത്ത് വൈ. പ്രസിഡൻ്റുമായ പി.ദാമോദരൻ ഷാൾ അണിയിച്ച് അനുമോദിച്ചു.മുൻ വൈ. പ്രസിഡൻറും സി .ഡി എസ് വൈ.ചെയർ പേഴ്സണുമായ പി.എൽ.ഉഷ, വാർഡ് കൺവീനർ പി.ജയകുമാർ, നവീൻ രാജ്, രഞ്ജുഷ ബാലുർ ,രതീഷ് എന്നിവർ സംബന്ധിച്ചു.റിട്ട. ഹയർ സെക്കൻ്ററി സ്ക്കൂൾ പ്രിൻസിപ്പാൾ മുട്ടിച്ചരലിലെ കെ.ആർ.ഗോപാലകൃഷ്ണൻ മാസ്റ്ററുടെയും റിട്ട. പ്രധാനാധ്യാപിക പത്മജ ടീച്ചറുടെയും മകളായ ഡോ: അഞ്ജന എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ എൻ.എച്ച്.എമ്മിൻ്റെ ഭാഗമായി സേവനമനുഷ്ടിക്കുകയാണ്. സഹോദരൻ മിഥുൻ എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ എഞ്ചിനിയറാണ്.
No comments