എൻ.ജി.ഒ യൂണിയൻ കിനാനൂർ കരിന്തളം പഞ്ചായത്തിനു നൽകുന്ന ആംബുലൻസ് കൈമാറി
കരിന്തളം: കേരള എൻ ജി ഒ യൂണിയൻ വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നവകേരളം ജനപക്ഷ സിവിൽ സർവ്വീസ് എന്ന മുദ്രാവാക്യം ഉയർത്തി ആംബുലൻസ് നൽകുന്നത്. കോയിത്തട്ട സി ഡി എസ് ഹാളിൽ നടന്ന ചടങ്ങിൽ മുൻ മന്ത്രി ഇ.പി.ജയരാജൻ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവിക്ക് കൈമാറി. ജില്ലയിൽ അനുവദിച്ച സ്നേഹ വീടും പഞായത്തിലെ കോയിത്തട്ട മുതുകുറ്റിയിലെ തമ്പായി അമ്മക്കാണ് നൽകിയത്. യോഗത്തിൽ യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് വി.ജഗദീഷ് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. രവി. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.പി. ഉഷ. സി.പി.ഐ (എം) എരിയാ സെക്രട്ടറി എം.രാജൻ.ടി.പി. ശാന്ത . മെഡിക്കൽ ഓഫിസർ ഡോ: മേഘ പ്രിയ. ടി.വി. ബാബു കെ.പി നാരായണൻ. എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി ഭാനുപ്രകാശ് സ്വാഗതവും ജില്ലാ ട്രഷറർ എം.ജിതേഷ് നന്ദിയും പറഞ്ഞു
No comments