കൂലി വർദ്ധനവ് തീരുമാനമായി: സംയുക്ത തൊഴിലാളി യൂണിയൻ തീരുമാനിച്ച അനിശ്ചകാല പണിമുടക്ക് സമരം പിൻവലിച്ചു
വെള്ളരിക്കുണ്ട്: കൂലി വർദ്ധവ് സംബന്ധിച്ച് വ്യാപാരി പ്രതിനിധികളും തൊഴിലാളി യൂണിയൻ പ്രതിനിധികളും 19/01/2024 ന് ഭീമനടി വ്യാപാര ഭവനിൽ വച്ച് നടത്തിയ ചർച്ചയുടെ ഭാഗമായി തൊഴിലാളികൾക്ക് 20/ 01/ 2024 മുതൽ നിലവിലുള്ള കൂലിയുടെ 10% വർദ്ധനവ് വരുത്തി തീരുമാനമായി. ഈ തിരുമാനത്തിന്റെ അടിസ്ഥാനത്തിൽ 20/01/ 2024 മുതൽ സംയുക്ത തൊഴിലാളി യൂണിയൻ നടത്താൻ തിരുമാനിച്ചിരുന്ന അനിശ്ചകാല പണിമുടക്ക് സമരം പിൻവലിച്ചതായി ട്രേഡ് യൂണിയൻ നേതാക്കൾ അറിയിക്കുന്നു. ചർച്ചയിൽ
വ്യാപാരി പ്രതിനിധികളായി ജോയിച്ചൻ മച്ചിയാനിക്കൽ, തോമസ് ചെറിയാൻ എന്നിവരും സംയുക്ത ചുമട്ടു തൊഴിലാളി യൂണിയൻ പ്രതിനിധികളായ എം.എൻ രാജൻ, ഷാജികുമാർ എസ്.കെ, ടി.പി തങ്കച്ചൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
പുതുക്കിയ കൂലി നിരക്ക് 01/01/2024 മുതൽ 31/ 12/ 2025 വരെ പ്രാബല്യം ഉണ്ടായിരിക്കും.
No comments