Breaking News

ജർമ്മൻ വിസ വാഗ്ദാനം ചെയ്ത് ബളാൽ സ്വദേശിയുടെ ആറ് ലക്ഷം തട്ടി യുവതികളടക്കം ആറ് പേർക്കെതിരെ കേസ്


പരപ്പ : ബളാൽ സ്വദേശിയിൽ നിന്നും ജർമ്മനിയുടെ വിസ വാഗ്ദാനം ചെയ്ത് ആറ് ലക്ഷം തട്ടിയെന്ന പരാതിയിൽ യുവതികളടക്കം ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു.

എറണാകുളം പള്ളുരുത്തി കളപ്പുരയിൽ ഹൗസിൽ സൗമേഷ് സുരേന്ദ്രൻ, ബളാന്തോട് കക്കാണത്ത് ഹൗസിൽ ബിനു ജോൺ, ഭാര്യ റീന മാമൻ,തോപ്പുംപടി ഓലിക്കൽ ഹൗസിൽ ബീന മാമൻ ഭർത്താവ് സ്റ്റീഫൻ അമൽ രാജ്, തൃശ്ശൂർ സ്വദേശി ഇന്നിഗ്സൻ എന്നിവർക്കെതിരെയാണ് കേസ്. 2022 ആഗസ്റ്റ് 30ന് ശേഷം വിവിധ തവണകളായി 6,12483 രൂപയാണ് വാങ്ങിയത്. ഇതുവരെയായും വിസയും വാങ്ങിയ തുകയും നൽകാതെ മനപ്പൂർവം വഞ്ചിച്ചുവെന്ന പരാതിയിലാണ് വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തത്.

No comments