Breaking News

സിവിൽ പോലീസ് റാങ്ക് ലിസ്റ്റ് കൂട്ടായ്മ കാഞ്ഞങ്ങാട് ഉപവാസ സമരം നടത്തി


കാലാവധി അവസാനിക്കുന്ന സിവില്‍ പോലീസ് റാങ്ക് ലിസ്റ്റിലുള്ള ആളുകളെ ഉടന്‍ നിയമനം നടത്തുക, 13975 ആളുകളടങ്ങിയ ലിസ്റ്റില്‍ ആകെ നിയമനം നടന്നത് 3909 മാത്രമാണ്. കാലാവധി രണ്ടുമാസം മാത്രം ബാക്കി നില്‍ക്കെ എത്രയും പെട്ടെന്ന് നിയമനം നടപ്പിലാക്കുക, അവശ്യസര്‍വ്വീസായ പോലീസ് സേനയിലുള്ള മുഴുവന്‍ ഒഴിവുകളും നികത്തുക, ഫയലുകള്‍ കെട്ടിക്കിടക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഓള്‍ കേരള സിവില്‍ പോലീസ് റാങ്ക് ഹോള്‍ഡേഴ്സ് കൂട്ടായ്മ (സിപിഒ) ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് ഉപവാസ സമരം നടത്തി. താലൂക്ക് ഓഫീസിന് മുന്നില്‍ നടന്ന സമരം മനുഷ്യാവകാശ പ്രവര്‍ത്തകനും ഗാന്ധിയനുമായ ഡോ.ടി എന്‍ സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.

No comments