Breaking News

മലയോരത്ത് വീണ്ടും കാട്ടാന ശല്യം ; വള്ളിക്കടവിന് അടുത്ത് കാട്ടാന ഇറങ്ങി.. ആശങ്കയോടെ നാട്ടുകാർ


മാലോം :വള്ളിക്കടവ് ടൗണിൽ നിന്നും ഒന്നര കിലോമീറ്റർ അകലെ കൃഷിയിടത്തിൽ ആന ഇറങ്ങി.  റബ്ബർ ടാപിങ്ങിന് തൊഴിലാളി വർക്കി പിണക്കാട്ട് പറമ്പിലാണ്  ആനയെ നേരിൽ കണ്ടത്. വള്ളിക്കടവ് ഭാഗത്ത് ആദ്യമായിട്ടാണ് ആനയുടെ സാന്നിധ്യം ഉണ്ടാവുന്നത്. മാലോത്ത് കസബ ഹയർസെക്കൻഡറി സ്കൂളിൽ നിന്നും രണ്ട് കിലോമീറ്റർ താഴെയാണ് ആന ഇറങ്ങിയ പ്രദേശം.  നാട്ടുകാരും ആന ഇറങ്ങിയ സ്ഥലത്ത്  എത്തിയിട്ടുണ്ട്. തെങ്ങ്,കവുങ്ങ്,വാഴ അടക്കം നിരവധി കൃഷികളും ആന നശിപ്പിച്ചിട്ടുണ്ട്. ആന ഇറങ്ങിയതിൽ നാട്ടുകാരും ആശങ്കയിലാണ്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ കൃത്യമായ നടപടി സ്വീകരിക്കാത്തതാണ്  ആനശല്യം രൂക്ഷമാകാൻ കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം 

No comments