Breaking News

പാണത്തൂർ കുറത്തിപ്പതി ശ്രീ രക്തേശ്വരി ദേവസ്ഥാനത്തെ പുന:പ്രതിഷ്ഠാ കലശത്തിന് മുന്നോടിയായി ആഘോഷ കമ്മറ്റി യോഗം നടന്നു


പാണത്തൂർ : ഏപ്രിൽ 27, 28 തീയതികളിലായി പുന:പ്രതിഷ്ഠ നടക്കുന്ന പാണത്തൂർ കുറത്തിപ്പതി ശ്രീ രക്തേശ്വരി ദേവസ്ഥാനത്ത് 151 അംഗ ആഘോഷകമ്മറ്റി രൂപീകരിച്ചു. കരിക്കെ പഞ്ചായത്ത് പ്രസിഡൻ്റ് എൻ ബാലചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. ദേവസ്ഥാനം പ്രസിഡൻ്റ് എം.കെ സുരേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ സൗമ്യ മോൾ, ജയിംസ് കെ ജെ, ഹരിദാസ്, സി ആർ ബിജു, സാമൂഹിക പ്രവർത്തകൻ ആർ സൂര്യനാരായണ ഭട്ട്, മധുസൂദനൻ കാട്ടൂർ, കെ ഗോപാലകൃഷ്ണൻ, പി രാമചന്ദ്രസറളായ, മധു റാണിപുരം, പി കൃഷ്ണകുമാർ, എംഎം കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. കെ എം മോഹനൻ സ്വാഗതവും ഉഷാകുമാരി പി കെ നന്ദിയും പറഞ്ഞു. ഭാരവാഹികൾ - എൻ ബാലചന്ദ്രൻ നായർ (ചെയർമാൻ) എം കെ സുരേഷ് (വർക്കിങ്ങ് ചെയർമാൻ) കെ എം മോഹനൻ ജന: കൺവീനർ, പി കൃഷ്ണകുമാർ ട്രഷറർ

No comments