Breaking News

"കേരളം എന്ന മാനവികത" വിഷയത്തിൽ എടത്തോട് സെമിനാറും സർഗ്ഗോത്സവ വിജയികൾക്കുള്ള അനുമോദനവും നടന്നു


എടത്തോട്: ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിൻ്റെയും, പുരോഗമന കലാ സാഹിത്യ സംഘം എടത്തോട് യൂണിറ്റിന്റെയും നേതൃത്വത്തിൽ "കേരളം എന്ന മാനവികത" വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറും ലൈബ്രറി കൗൺസിൽ സർഗ്ഗോത്സവ വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. കെ. ദാമോദരൻ്റെ അദ്ധ്യക്ഷതയിൽ കോടോം - ബേളൂർ സൗത്ത് പഞ്ചായത്ത് സമിതി കൺവീനർ സി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം എളേരി ഏരിയ വൈസ് പ്രസിഡണ്ട് പി. പുഷ്പാകരൻ കമ്പല്ലൂർ "കേരളം എന്ന മാനവികത" എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. എം. ആർ.  ശ്രീജ, സി.വി. കൃഷ്ണൻ, സന്തോഷ് വട്ടപ്പള്ളി, ഇ. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.

No comments