സമരാഗ്നി -ജനകീയ പ്രക്ഷോഭ യാത്ര വിജയിപ്പിക്കാൻ ബൂത്ത് തല കമ്മിറ്റികൾക്ക് ബളാൽ മണ്ഡലത്തിൽ തുടക്കമായി
കൊന്നക്കാട് :കെ പി സി സി പ്രസിഡന്റ് കെ സുധാകരനും, പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്ര വിജയിപ്പിക്കാൻ ബളാൽ മണ്ഡലത്തിൽ ബൂത്ത് തല യോഗങ്ങൾക്ക് തുടക്കമായി.മൈക്കയം വാർഡിൽ കൊന്നക്കാട് ചേർന്ന യോഗം കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം യോഗം ഉത്ഘാടനം ചെയ്തു.കോൺഗ്രസ് എട്ടാം വാർഡ് പ്രസിഡന്റ് ഡാർലിൻ ജോർജ് കടവൻ അധ്യക്ഷത വഹിച്ചു.ബളാൽ മണ്ഡലം പ്രസിഡന്റ് ജോസഫ് എം പി,കോൺഗ്രസ് ബളാൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് മോൻസി ജോയ്,ബ്ലോക്ക്ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി മാരായ പി സി രഘു നാഥൻ, വി വി രാഘവൻ, സേവാദൾ സംസ്ഥാന സെക്രട്ടറി സ്‌കറിയ കാഞ്ഞമല,മാലോത്ത് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ വിൻസെന്റ് സ്‌കറിയ, ജോസ് ചെറുകുന്നേൽ, തങ്കച്ചൻ തുളുമ്പൻ മാക്കൽ,ബിജു മുണ്ടപ്ലക്കൽ, മോളി ഒറ്റപ്ലക്കൽ,ലിജു, തോമസ് കൊച്ചു വെമ്പള്ളിൽ, ജെയിംസ് പാലക്കൽ,തുടങ്ങിയവർ പങ്കെടുത്തു.സമരാഗ്നി വിജയിപ്പിക്കാൻ ഫണ്ട് ശേഖരണത്തിനുള്ള കൂപ്പൺ വാർഡ് കോൺഗ്രസ് കമ്മിറ്റിക്ക് വേണ്ടി മണ്ഡലം പ്രസിഡന്റിൽ നിന്നും ഡാർലിൻ ജോർജ് ഏറ്റുവാങ്ങി.
No comments